Sunday, December 14, 2025

ഐ.ടി.ഐ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു; കൂടുതൽ വിവരങ്ങൾ അറിയാം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ 21 ഐ.ടി.ഐകളിൽ എൻ.സി.വി.ടി പാഠ്യപദ്ധതി വഴി പരിശീലനം നൽകുന്ന വിവിധ മെട്രിക്/നോൺമെട്രിക് ട്രേഡുകളിൽ 2022-23 അധ്യായന വർഷത്തിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഐ.ടി.ഐകളിലേക്കാണ് പ്രവേശനം.

ആകെ സീറ്റുകളിൽ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടികവർഗ്ഗം, 10 ശതമാനം മറ്റ് വിഭാഗം അപേക്ഷകർക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷ www.scdd.kerala.gov.in സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 10.

Related Articles

Latest Articles