Sunday, May 5, 2024
spot_img

തിരുവനന്തപുരം പ്രസ് ക്ലബ് ഫോട്ടോ ജേർണലിസം കോഴ്‌സിനു ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സെപ്‌റ്റംബർ 25 വരെ അപേക്ഷിക്കാം.
പ്ലസ് ടു ആണ്‌ കോഴ്‌സിനുള്ള അടിസ്ഥാന യോഗ്യത.

അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. അപേക്ഷാഫോറം www.keralapressclub.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 300 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തേണ്ടതാണ്. അക്കൗണ്ട് വിവരങ്ങൾ അപേക്ഷയോടൊപ്പം ലഭിക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട ഇമെയിൽ :- [email protected] , [email protected] . അപേക്ഷകർ വിശദവിവരങ്ങൾക്കായി 9746224780, 0471-2330380 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles