Friday, April 26, 2024
spot_img

അനിൽ കപൂർ പാമ്പിന്റെ ചോരകുടിക്കുന്ന നടനോ?: ആരാധകരുടെ കമന്റിന് മറുപടിയുമായി താരം

ബോളിവുഡിന്റെ പ്രിയ താരമാണ് അനിൽ കപൂർ. പ്രായം 64 ആയിട്ടും യുവത്വം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. കൂടാതെ നടന്റെ വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം വളരെപെട്ടെന്നാണ് ശ്രദ്ധനേടുന്നത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ വാക്കുകളാണ്. അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന ടോക് ഷോ ആയ പിന്‍ജില്‍ അനില്‍ കപൂറാണ് അതിഥിയായി എത്തിയത്. ഷോയിലെ സംസാരത്തിനിടെ നടന്റെ ലുക്കിനെക്കുറിച്ചുള്ള ആരാധകരുടെ ട്രോളുകള്‍ അര്‍ബാസ് ഖാന്‍ അനില്‍ കപൂറിന് കാണിച്ചു കൊടുത്തു.

യുവത്വം നിലനിർത്താനായി അനിൽ കപൂർ പാമ്പിന്റെ രക്തം കുടിക്കാറുണ്ടെന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്നാൽ മറ്റൊരാൾ പറഞ്ഞത് പ്ലാസ്റ്റിക് സര്‍ജനൊപ്പമാണ് അദ്ദേഹം താമസിക്കുന്നതെന്നാണ്. തന്നേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കേട്ട അനില്‍ കപൂര്‍, ഇതെല്ലാം യഥാര്‍ത്ഥത്തില്‍ പറഞ്ഞതാണോ അല്ലെങ്കില്‍ പണം കൊടുത്തു പറയിച്ചതാണോ എന്നാണ് ചോദിച്ചത്. തനിക്ക് ഇത്തരത്തിൽ ഒരുപാട് ലഭിക്കാറുണ്ടെന്നും ഇത് നമ്മുടെ കാഴ്ചപ്പാട് മാറ്റാന്‍ സഹായിക്കുമെന്നും എല്ലാവരുടെയും ജീവിതത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു ദിവസം ഒരാള്‍ക്ക് 24 മണിക്കൂറുണ്ട്, അതില്‍ ഒരുമണിക്കൂര്‍ പോലും സ്വയം നോക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തു ഗുണമാണുള്ളത് എന്നും അനിൽ കപൂര്‍ ചോദിക്കുന്നു.

Related Articles

Latest Articles