Sunday, September 27, 2026

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രിക്ക് 4 ഐടി ഫെലോകളെ നിയമിക്കുന്നു; ഓരോരുത്തർക്കും ശമ്പളവും ആനുകൂല്യങ്ങളുമായി കൊടുക്കേണ്ടത് മാസം 2 ലക്ഷം!

തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രിക്ക് 4 ഐടി ഫെലോകളെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ്, സ്റ്റാർട്ടപ്പുകളും എസ്എംഇകളും എന്നീ മേഖലകളിലായിരിക്കും ഈ നിയമനം നടക്കുക . നിയമനം നടത്താൻ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു ഐടി ഫെലോ ഉണ്ടായിരുന്നുവെങ്കിലും സ്വർണക്കടത്തു കേസ് വന്നപ്പോൾ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഒഴിവാക്കുകയായിരുന്നു. മുൻപ് ഒഴിവാക്കിയിരുന്നു ആളിനെ വീണ്ടും 4 ഐടി ഫെലോകളിൽ ഒരാളായി കൊണ്ടുവരാനാണു ശ്രമം എന്നും ആക്ഷേപം ഉയരുന്നുണ്ട്. ഐടി രംഗത്തേക്കു നിക്ഷേപം ആകർഷിക്കുന്നതിനായി ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച ഹൈപവർ ഐടി കമ്മിറ്റിയെ സഹായിക്കുകയാണ് ഫെലോകളുടെ പ്രധാന ചുമതല. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് ഫെലോകളെ നിയമിക്കുന്നതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇവർക്ക് ഓരോരുത്തർക്കും ശമ്പളവും ആനുകൂല്യങ്ങളും മറ്റുമായി മാസം 2 ലക്ഷത്തോളം രൂപ ലഭിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്..

Related Articles

Latest Articles