Friday, May 17, 2024
spot_img

പിഴവില്ലാതെ ഭാരതത്തിന്റെ അഭിമാനം കാത്ത പോലീസുകാർക്ക് വിരുന്നൊരുക്കാൻ മോദി ; ഇവിടേം ഉണ്ട് ഒന്ന് !

പ്രധാനമന്ത്രി നരേന്ദ്രമോദി ഓരോ ദിനം പിന്നിടുമ്പോഴും കൂടുതൽ ജനകീയനായി മുന്നേറുകയാണ്. മോദിയുടെ മികച്ച ഭരണവും വ്യത്യസ്മായ തീരുമാനങ്ങളും തന്നെയാണ് അദ്ദേഹത്തെ മറ്റുള്ള രാഷ്ട്ര തലവന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. എല്ലാവരെയും ഒരുപോലെ കാണുന്ന നരേന്ദ്രമോദി, ഇപ്പോഴിതാ, ജി 20 ഉച്ചകോടി വിജയകരമാക്കുന്നതിന്റെ ഭാഗമായി രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് ജോലി ചെയ്ത പോലീസുകാരേ ആദരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴം കഴിക്കും. ജി 20 ഉച്ചകോടിയിൽ ഒരു കരിയില പൊലും അനങ്ങാത്ത വിധം കർശനമായ സെക്യൂരിറ്റിയിൽ ദില്ലിയേ നിയന്ത്രിച്ച പോലീസുകാർ നമ്മുടെ രാജ്യത്തിന്റെ അഭിമാനവും അച്ചടക്കവും ലോകം മുഴുവൻ അറിയിച്ചിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ കഴിഞ്ഞ വാരാന്ത്യത്തിൽ ഉച്ചകോടിയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച കോൺസ്റ്റബിൾമാർ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ളവരുടെ പട്ടിക ഓരോ ജില്ലയിൽ നിന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിക്കൊപ്പം അത്താഴം കഴിക്കാൻ 50 പോലീസ് ഉദ്യോഗസ്ഥർ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ഇവിടെ ശ്രെദ്ധേയമാകുന്ന മറ്റൊരു കാര്യം ഉന്നത ഉദ്യോഗസ്ഥരെ അല്ല മോദി ഇവിടെ ആദരിക്കുന്നത് എന്നതാണ്. പോലീസിലെ കോൺസ്റ്റബിൾമാർക്കും എസ് ഐ റാങ്കിൽ ഉള്ളവർക്കും ഒപ്പമാണ് പ്രധാനമന്ത്രി ഇരുന്ന് അത്താഴം കഴിക്കുക. കൂടാതെ, രാജ്യത്തേ പോലീസിന്റെ ചരിത്രത്തിൽ കോൺസ്റ്റബിൾമാർക്കൊപ്പം ഒരു പ്രധാനമന്ത്രി ഇരിക്കുന്നതും അവർക്കൊപ്പം ഇരുന്ന് അത്താഴം കഴിക്കുന്നതും ഇതാദ്യമാണ്‌. അതേസമയം, കഴിഞ്ഞ ദിവസം ജി 20 യുടെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥർക്ക് ഫലകവും പ്രശസ്തി പത്രവും ഡൽഹി കമ്മീഷണർ നൽകിയിരുന്നു. ഇതിന് പുറമേയാണ് പ്രധാനമന്ത്രിക്കൊപ്പമുള്ള അത്താഴ വിരുന്നും സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം, നമ്മുടെ നാട്ടിലും പോലീസുകാർ ധാരാളം ഉണ്ട്. എന്നാൽ കള്ളനേ പിടിച്ചാലും, കേസ് തെളിയിച്ചാലും, മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയാലും എല്ലാം നേട്ടവും അവാർഡും കൊണ്ട് പോകുന്നത് ഉന്നത ഉദ്യോഗസ്ഥർ ആണെന്നു മാത്രം. പോലീസിൽ ഏറ്റവും താഴെയുള്ള കോൺസ്റ്റബിൾമാരേ മന്ത്രിമാർ പൊലും ഒന്ന് തിരിഞ്ഞ് നോക്കില്ല. അവരെയാണ്‌ ഇപ്പോൾ പ്രധാനമന്ത്രി ആദരിക്കുന്നതും അവർക്ക് വിരുന്നൊരുക്കി ഒന്നിച്ചിരുന്ന് കഴിക്കാൻ പോകുന്നതും. തീർച്ചയായും അവിടെ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്. അതേസമയം, ജി20യുടെ വലിയ നേട്ടത്തിൽ ഉൾപ്പെട്ട കോൺസ്റ്റബിൾമാരേയും അടിത്തട്ടിൽ പ്രവർത്തിക്കുന്നരുടേയും പ്രയത്‌നങ്ങളെ പ്രധാനമന്ത്രി മോദി തിരിച്ചറിയുന്നത് ഇതാദ്യമല്ല. മേയിൽ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി, അതിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചിരുന്നു. കൂടാതെ, കൊച്ചി ഷിപ്പ് യാർഡിൽ വിമാന വാഹിനി ഉദ്ഘാടനം ചെയ്തപ്പോൾ അത് പണി ചെയ്ത തൊഴിലാളികളെ അദ്ദേഹം പ്രത്യേകം ആദരിച്ചിരുന്നു.

അതേസമയം, ഡൽഹി പോലീസിന്റെ മുഴുവൻ പങ്കാളിത്തവും പ്രതിബദ്ധതയും സംഭാവനയും കൊണ്ടാണ് ജി 20 ഉച്ചകോടിയുടെ ക്രമീകരണത്തിന്റെ സുഗമവും പ്രൊഫഷണലും കൃത്യവുമായ നിർവ്വഹണം സാധ്യമായത്. ഉച്ചകോടിക്ക് മുമ്പും സമയത്തും സുരക്ഷ ഒരുക്കുക എന്നത് ഡൽഹി പോലീസിന് വൻ വെല്ലുവിളിയായിരുന്നു. ഏറ്റവും ഉയർന്ന സുരക്ഷയും രഹസ്യവും ഉറപ്പാക്കാൻ, നേതാക്കളും അവരുടെ പ്രതിനിധികളും താമസിക്കുന്ന ഹോട്ടലുകൾക്ക്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും കോഡ് വാക്കുകൾ ഉപയോഗിച്ചും സ്വന്തം കൈമാറ്റ ഭാഷ വരെ മാറ്റുകയായിരുന്നു. ഇതിനായി പുതിയ സെക്യൂരിറ്റി കോഡുകളും ഭാഷയും പൊലും രൂപപ്പെടുത്തി.

Related Articles

Latest Articles