Friday, April 26, 2024
spot_img

വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കും രക്ഷയില്ലാത്ത ആപ്പിന്റെ ദില്ലി; രാത്രി പരിശോധനയ്ക്കിറങ്ങിയ വനിതാ കമ്മിഷന്‍ അധ്യക്ഷ ആക്രമിക്കപ്പെട്ടു;കൈ കാറിൽ കുരുക്കി വലിച്ചിഴച്ചു

ദില്ലി : രാത്രി പരിശോധനയ്ക്കിറങ്ങിയ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനു നേരെ ദില്ലിയിൽ അതിക്രമം. സ്വാതിയുടെ കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് ആരോപണം. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ നാൽപ്പത്തേഴുകാരനായ കാർ ഡ്രൈവർ ഹരീഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു.

ദില്ലി എയിംസ് ഹോസ്പിറ്റലിനു സമീപമായിരുന്നു സംഭവം. കാറിൽ കൈ കുരുങ്ങിയ സ്വാതിയെ, 15 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. ദില്ലിയിൽ രാത്രികാലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാനെത്തിയതായിരുന്നു സ്വാതി മലിവാളും സംഘവും.സംഭവത്തിൽ കർശന നടപടിക്ക് വനിതാ കമ്മിഷൻ അധ്യക്ഷ നിർദ്ദേശം നൽകിയിട്ടുണ്ട്.

പുലർച്ചെ എയിംസ് ആശുപത്രിയുടെ സമീപത്തു നിൽക്കെ കാറിൽ അടുത്തെത്തിയ ഹരീഷ് ചന്ദ്ര, വാഹനത്തിനുള്ളിൽ കയറാൻ തന്നെ നിർബന്ധിച്ചതായും കാറിനുള്ളിൽ കയറാൻ വിസമ്മതിച്ചതോടെ മുന്നോട്ടു നീങ്ങിയ ഇയാൾ പെട്ടെന്ന് യു–ടേൺ എടുത്ത് വീണ്ടും അടുത്തേക്കു വരികയായിരുന്നുവെന്ന് സ്വാതി പറഞ്ഞു.

ഇയാളെ പിടികൂടുന്നതിനായി സ്വാതി ഡ്രൈവിങ് സീറ്റിനു സമീപത്തേക്കു ചെന്നു. ഉള്ളിലേക്ക് കയ്യിട്ട് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, പെട്ടെന്നു തന്നെ വിൻഡോ ഗ്ലാസ് ഉയർത്തി ഇയാൾ
കാർ വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു.ഇതിനിടെയാണ് സ്വാതിയുടെ കൈ കാറിനുള്ളിൽ കുടുങ്ങിയത്. സ്വാതിയെ വലിച്ചിഴച്ച് ഏതാണ്ട് 15 മീറ്ററോളം കാർ നീങ്ങി. ഇതിനിടെ സ്വാതി സ്വയം കൈ കാറിനുള്ളിൽനിന്ന് ഊരിയെടുക്കുകയായിരുന്നു.

Related Articles

Latest Articles