Friday, May 3, 2024
spot_img

ഇനി കീടനാശിനിയെ പേടിക്കണ്ട! ഏലക്കയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഏഴുലക്ഷത്തോളം ടിൻ അരവണ മാറ്റിവച്ചു; ഇന്ന് പുലർച്ചെ മുതൽ ഏലക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു

പത്തനംതിട്ട :ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു.കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ വന്നതോടെ അരവണ വിതരണം നിർത്തി വച്ചിരുന്നു.ഇത് ഭക്തജനങ്ങളെ ആശങ്കയിലാക്കിയിരുന്നു.എന്നാൽ പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്.

ഭക്തരുടെ ആശങ്ക മുൻനിർത്തിയാണ് പുലർച്ചെ തന്നെ ഭക്തർക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. അതേസമയം ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോൾ അന്വേഷണം.

Related Articles

Latest Articles