Saturday, May 18, 2024
spot_img

മോ​ദിയുടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പങ്കെടുക്കും

ദില്ലി: ന​രേ​ന്ദ്രമോ​ദി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം മന്ത്രിസഭയുടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ദില്ലി മു​ഖ്യ​മ​ന്ത്രിയും എ​എ​പി അ​ധ്യ​ക്ഷ​നു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ എ​ത്തും. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ഷ​ണം ല​ഭി​ച്ച​താ​യും കേ​ജ​രി​വാ​ൾ ഇ​തി​ൽ സം​ബ​ന്ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു​മ​ണി​ക്ക് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രും അ​ന്നേ​ദി​വ​സം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.

Related Articles

Latest Articles