Monday, May 13, 2024
spot_img

“മുഖപത്രത്തിലെ ലേഖനത്തിൽ പ്രത്യക്ഷപ്പെട്ടത് അതിരൂപതയുടെ നിലപാടല്ല!” സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കുമെതിരായ വിമർശനങ്ങൾ തള്ളി തൃശൂർ അതിരൂപത ! മെത്രാൻ സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചു; ബിഷപ്പ് ഹൗസിലേക്കും ക്ഷണം

സുരേഷ് ഗോപിയെയും ബിജെപിയെയും വിമർശിച്ച തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിൽ വന്ന ലേഖനത്തിലെ വിമർശനങ്ങൾ അപ്പാടെ തള്ളി അതിരൂപത. മുഖപത്രത്തിൽ വന്നത് ഒരിക്കലും തൃശൂർ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കിയ സഭാ വൃത്തങ്ങൾ, സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് ലേഖനത്തിൽ വന്നതെന്ന് അറിയിച്ചു. സഭയ്ക്ക് കീഴിൽ രാഷ്ട്രീയകാര്യ പ്രവർത്തനങ്ങളിൽ ഇടപെടുന്ന സംഘടനകളിൽ ഒന്നാണ് കത്തോലിക്ക കോൺഗ്രസ്. ലേഖനത്തിൽ പ്രത്യക്ഷപ്പെട്ടത് സഭയുടെ അഭിപ്രായം അല്ലെന്ന് മെത്രാൻ സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചു അറിയിക്കുകയും അദ്ദേഹത്തെ ബിഷപ്പ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. സുരേഷ് ഗോപി 2019 ൽ മത്സരിച്ചപ്പോൾ കെട്ടി വെക്കാൻ ഉള്ള പണം കൊടുത്തത് തൃശൂർ മെത്രാൻ ആയിരുന്നു. സഭ ഓദ്യോഗികമായി രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ലെങ്കിലും സുരേഷ് ഗോപിയുടെ ജനസേവന പ്രവർത്തനങ്ങൾക്ക് മെത്രാന്റെ സ്വകാര്യ പിന്തുണയും അനുഗ്രഹവും എന്നും ലഭിച്ചിരുന്നു.

അൽമായരുടെ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് മണിപ്പൂർ പ്രതിഷേധ ജ്വാല സംഘടിപ്പിരുന്നു. പ്രതിഷേധത്തിൽ ഉയർന്ന അഭിപ്രായമാണ് ലേഖനമായി കത്തോലിക്കാസഭയിൽ വന്നതെന്നുമാണ് അതിരൂപതയുടെ വിശദീകരണം. മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും വിമർശിച്ചെഴുതിയ ലേഖനമാണ് വിവാദമായത്.

അതെ സമയം മണിപ്പൂര്‍ വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. ലേഖനത്തിലെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സഭയ്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഇതിനു പിന്നില്‍ ആരെന്നു തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Related Articles

Latest Articles