Friday, September 25, 2026

മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം;ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്ററെ പദവിയില്‍ നിന്ന് മാറ്റും,ഡോ. വിനോദ് കുമാറിനെതിരെയാണ് നടപടി

കൊച്ചി: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തെത്തുടർന്ന് കോളജിലെ ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്ററെ പദവിയില്‍ നിന്ന് മാറ്റും. ആര്‍ക്കിയോളജി വകുിപ്പ് കോര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാറിനെതിരെ പരാതി പരിഹാരസെല്ലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചു എന്ന മാര്‍ക്ക്‌ലിസ്റ്റാണ് വിവാദമായത്. സംഭവത്തില്‍ ആര്‍ഷോ കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

ആര്‍ഷോ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കല്‍ റോള്‍ഔട്ട് ആക്കിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം സാങ്കേതിക പിഴവാണെന്നാണ് മഹാരാജ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. മാര്‍ക്ക് ലിസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് പാസ്സ്ഡ് എന്നത്, ആര്‍ഷോ തോറ്റതായി തിരുത്തിയിരുന്നു.

Related Articles

Latest Articles