Tuesday, October 13, 2026

ദേശീയ മാദ്ധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിത; ദൂരദര്‍ശന്‍ മുന്‍ വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു

മൂന്ന് പതിറ്റാണ്ടിലേറെയായി ദേശീയ മാദ്ധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു.ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താ അവതാരകരിൽ ഒരാളാണ് ​ഗീതാഞ്ജലി.1971ലാണ് ​ഗീതാഞ്ജലി ദൂരദർശനിൽ എത്തുന്നത്.മികച്ച അവതാരകയ്ക്കുളള അവാർഡ് നാല് തവണ അവരെ തേടിയെത്തി.മികച്ച പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും 1989-ൽ മികച്ച വനിതകൾക്കുള്ള ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡും നേടുകയുണ്ടായി.ഇന്ത്യയിലെ വേൾഡ് വൈഡ് ഫണ്ടിലെ പ്രധാന ദാതാക്കളുടെ ചുമതലയും അവർ വഹിച്ചിരുന്നു.

കൊൽക്കത്തയിലെ ലൊറെറ്റോ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ അവർ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു.കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, ഗവൺമെന്റ് ലൈസൻ, മാർക്കറ്റിംഗ് തുടങ്ങിയ കർമ്മ മണ്ഡലങ്ങളിലേക്കും ഗീതാഞ്ജലി ശ്രദ്ധ പതിപ്പിച്ചിരുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയിൽ (സിഐഐ) കൺസൾട്ടന്റായ അവർ “ഖന്ദാൻ” എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

Related Articles

Latest Articles