Wednesday, May 1, 2024
spot_img

എടവണ്ണയിലെ സദാചാരക്കാർ സിപിഎമ്മുകാരോ ?സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെ 5 പേർ അറസ്റ്റിൽ

മലപ്പുറം : എടവണ്ണ ബസ് സ്റ്റാൻഡിൽ കോളേജ് വിദ്യാർത്ഥിനിയായ സഹോദരിയും സ്‌കൂൾ വിദ്യാർത്ഥിയായ സഹോദരനും സംസാരിച്ചു നിൽക്കുന്നതു മൊബൈൽഫോണിൽ പകർത്തിയതു ചോദ്യം ചെയ്തവരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പ‍ഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ എന്നിവരുൾപ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഈ മാസം 13ന് എടവണ്ണ ബസ് സ്റ്റാൻഡിലാണു പിന്നീട് നടന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. വണ്ടൂരിലെ കോളജ് വിദ്യാർത്ഥിനിയും എടവണ്ണയിലെ സ്കൂൾ വിദ്യാർത്ഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാൻഡിൽ സംസാരിച്ചിരിക്കുകയായിരുന്നു. കണ്ടുനിന്നവരിലൊരാൾ ഇതു തന്റെ മൊബൈൽ ഫോണിൽ പകർത്തി. ഇത് കണ്ട സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തപ്പോൾ വാക്കേറ്റമാവുകയും തുടർന്നു കൂട്ടം ചേർന്നു മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണു പരാതി. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

പിറ്റേ ദിവസം ‘ജനകീയകൂട്ടായ്മ’യുടെ പേരിൽ വിദ്യാർഥികൾക്കു മുന്നറിയിപ്പായി വൈകുന്നേരം അഞ്ചുമണിക്കു ശേഷം ബസ് സ്റ്റാൻഡ് പരിസരത്തു കണ്ടാൽ കൈകാര്യം ചെയ്യുമെന്ന ജനകീയ കൂട്ടായ്മ ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ എന്നാൽ ‘രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണു ബസ് കൺസഷൻ സമയമെന്നും 5നു ശേഷം കണ്ടാൽ കൈകാര്യം ചെയ്തു കളയുമെന്നു ബോർഡ്‌ വയ്ക്കാൻ അധികാരമില്ലെന്നും’ വിദ്യാർത്ഥി പക്ഷ’ മെന്ന പേരിൽ മറുപടി ഫ്ലെക്സും പ്രത്യക്ഷപ്പെട്ടു. തുടർന്ന് പോലീസെത്തി പ്രകോപനപരമായ രണ്ട് ബോർഡുകളും നീക്കം ചെയ്തു

Related Articles

Latest Articles