Saturday, January 3, 2026

റിനോഷേ പെണ്ണാണോ നീ; വിഷു ദിനത്തിൽ ബിഗ്‌ബോസിൽ ഭക്ഷണത്തിന് മുൻപിൽ നിന്നും റിനോഷിനെ അപമാനിച്ച് ഷിജു

ബിഗ്ബോസ് മലയാളം അഞ്ച് വളരെ ആവേശഭരിതമായാണ് മുന്നോട്ടു പോകുന്നത്. ബിഗ്ബോസ് വീട്ടിലെ ഓരോ ആഘോഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇത്തവണ ബിഗ്‌ബോസിൽ വിഷു ആഘോഷം വളരെ ഗംഭീരമായാണ് നടന്നത്. ഓരോ മത്സരാർത്ഥികളുടെയും വീട്ടുകാരെ കാണിച്ചുകൊണ്ടായിരുന്നു ഷോ ആരംഭിച്ചത്. തുടർന്ന് പായസ മത്സരവും നടന്നിരുന്നു.

എന്നാൽ വിഷു ദിനത്തിൽ ബിഗ്‌ബോസ് വീട്ടിൽ നടന്ന മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. വിഷു പ്രമാണിച്ചു മത്സരാർത്ഥികൾക്കായി ബിഗ്‌ബോസ് വീട്ടിൽ സദ്യ ഒരുക്കിയിരുന്നു. ആദ്യം ബിഗ്ബോസ് വീട്ടിലെ സ്ത്രീകൾ ഭക്ഷണം കഴിക്കട്ടെ എന്ന തീരുമാനത്തിലായിരുന്നു മത്സരാർത്ഥികൾ എല്ലാവരും. എന്നാൽ ഇതറിയാത്ത റിനോഷ് ഒരു കസേരയിൽ ഇരിക്കാൻ പോയി. അപ്പോൾ ഭക്ഷണം വിളമ്പി കൊണ്ടിരുന്ന ഷിജു റിനോഷേ പെണ്ണാണോ നീ എന്ന് ചോദിച്ചു. അത് കേട്ടതും റിനോഷ് സങ്കടത്തോടെ എഴുന്നേറ്റ് പോകുകയും ചെയ്‌തു. റിനോഷിനെ ഭക്ഷണത്തിന് മുന്നിൽ നിന്നും അപമാനിച്ചുവിട്ടുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

Related Articles

Latest Articles