Sunday, May 19, 2024
spot_img

വാക്കുതർക്കം, സംഘർഷം,കൊല !;ബാറിൽ നിന്നും തിരികെ ജോലി സ്ഥലത്തേക്ക് വിളിച്ചില്ല;തലയ്ക്ക് അടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

അരൂർ:ബാറിൽ നിന്നും ജോലി സ്ഥലത്തേക്ക് തിരികെ പോരാൻ വിളിച്ചില്ല എന്ന പേരിൽ തർക്കം.ഒടുവിൽതലയ്ക്ക് അടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.ചന്തിരൂരിൽ ജോലി ചെയ്യുന്ന അസ്സം സ്വദേശി ബിഷ്വാജിത് ബുയാൻ (23) ആണ് കൊല്ലപ്പെട്ടത്.

വാക്കുതർക്കം പിന്നീട് സംഘര്‍ഷത്തിലേയ്ക്ക് എത്തി. സംഘർഷത്തിനിടെ പട്ടിക കൊണ്ട് തലയ്ക്കേറ്റ അടിയിൽ ഗുരുതരമായി പരിക്കേറ്റ ബിഷ്വാജിത് ബുയാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു. പ്രതിയായ അന്യ സംസ്ഥാന തൊഴിലാളി സുനേശ്വർ സൈകയെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles