Saturday, May 18, 2024
spot_img

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക്‌ 10 വർഷം കഠിന തടവ്

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 10 വർഷം കഠിന തടവ്.എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
കൂടാതെ അൻപതിനായിരം രൂപ പിഴയും അടക്കണം.

2018 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീ‍ഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കോടതി നടപടി.

Related Articles

Latest Articles