Friday, September 25, 2026

അരിക്കൊമ്പൻ അപ്പർ കോതയാറിൽ തന്നെ;സിഗ്നൽ ലഭിച്ച് തുടങ്ങി,സഞ്ചാരവേഗം കുറയുന്നതായി വനം വകുപ്പ്

അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിൽ തുടരുകയാണ്.അരിക്കൊമ്പന്റെ കോളറിൽ നിന്നും വീണ്ടും സിഗ്നൽ ലഭിച്ച് തുടങ്ങിയെന്നാണ് വിവരം.ഇന്ന് രാവിലെയാണ് അവസാനമായി സിഗ്നൽ ലഭിച്ചത്.ആനയുടെ സഞ്ചാര വേഗതയിൽ കുറവ് വന്നിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് ഇന്നലെ സഞ്ചരിച്ചത്.സഞ്ചാര വേഗതയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും നിരീക്ഷണം ശക്തമായി തന്നെ തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്.

അരിക്കൊമ്പൻ നിരീക്ഷണം കേരള വനംവകുപ്പ് ശക്തമാക്കുന്നുണ്ട്. അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് നിലവിൽ 150 കിലോമീറ്റർ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലവിൽ ആനയുടെ കാര്യത്തിൽ ആശങ്ക വേണ്ട. റേഡിയോ കോളർ വഴിയുള്ള നിരീക്ഷണം ഇനി തിരുവനന്തപുരത്ത് നിന്നാകും. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറിൽ നിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറും എന്നും അദ്ദേഹം അറിയിച്ചിരുന്നു

Related Articles

Latest Articles