Tuesday, May 7, 2024
spot_img

അരിക്കൊമ്പൻ ദൗത്യം നീളും; വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി : ഇടുക്കി ചിന്നക്കനാലിൽ വ്യാപകമായി അക്രമം അഴിച്ചുവിടുന്ന ഒറ്റയാൻ അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാൻ ഹൈക്കോടതി നിർദേശം. ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം തീരുമാനം എടുക്കാമെന്ന് കോടതി വ്യക്തമാക്കി. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് നിരീക്ഷിച്ച കോടതി ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികൾ എങ്ങനെ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടുവെന്നും കോടതി ചോദിച്ചു.

കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരട്ടേയെന്നും കോടതി നിർദേശിച്ചു. അതേസമയം പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി വ്യക്തമാക്കി.

Related Articles

Latest Articles