Monday, April 29, 2024
spot_img

എഫ്എടിഎഎഫിന്റെ ഗ്രേ ലിസ്‌റ്റിൽ നിന്ന് പാകിസ്ഥാൻ പുറത്തായ സംഭവം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി

തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ കുറിച്ചുള്ള ആഗോള നിരീക്ഷകരായ എഫ്എടിഎഎഫിന്റെ ഗ്രേ ലിസ്‌റ്റിൽ നിന്ന് പാകിസ്ഥാൻ പുറത്തായ സംഭവം. പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി രംഗത്ത്.

“കള്ളപ്പണം വെളുപ്പിക്കൽ (എ‌എം‌എൽ) / കൗണ്ടർ ടെറർ ഫിനാൻസിംഗ് (സി‌എഫ്‌ടി) സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ഏഷ്യാ പസഫിക് ഗ്രൂപ്പ് ഓൺ മണി ലോണ്ടറിംഗുമായി (എപിജി) ചേർന്ന് പാകിസ്ഥാൻ തുടർന്നും പ്രവർത്തിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു” അദ്ദേഹം വാർത്തകളോട് പ്രതികരിച്ചു.”എഫ്എഎടിഎഫ് സൂക്ഷ്‌മപരിശോധനയുടെ ഫലമായി, 26/11ന് മുംബൈയിൽ നടന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ട ഭീകരർക്ക് എതിരെയടക്കം ചില നടപടികളെടുക്കാൻ പാകിസ്ഥാൻ നിർബന്ധിതരായി,” വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു

ഭീകരതയ്‌ക്കെതിരെയും, അതിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനുമെതിരെ വിശ്വസനീയവും സ്ഥിരീകരിക്കാവുന്നതുമായ സുസ്ഥിര നടപടികൾ പാകിസ്ഥാൻ തുടരണമെന്നത് ആഗോള താൽപ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles