Friday, May 10, 2024
spot_img

കൃത്രിമ സൂര്യനെ ഉണ്ടാക്കിയെന്ന ചൈനയുടെ അവകാശവാദം പെരും നുണ; ഷാബു പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയം

ചൈന കൃത്രിമ സൂര്യനെ ഉണ്ടാക്കിയതായി കേരളത്തിലെ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു എന്നാൽ ഇതിലെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് എഴുത്തുകാരൻ ഷാബു പ്രസാദ്. സൂര്യനിൽ നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ ശാസ്ത്ര ലോകത്തിന് ഇപ്പോഴും മരീചികയാണ്. ഫ്യൂഷൻ നിയന്ത്രിതമായി നടത്താൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

“ചൈനക്കാര് കൃത്രീമ സൂര്യനെ ഉണ്ടാക്കി പതിനേഴു മിനിറ്റ് കത്തിച്ചു… യഥാർത്ഥ സൂര്യനെക്കാൾ ചൂട്….പിന്നെ അത്‌ ഓഫ് ചെയ്തു വെച്ചു…
ഇതൊക്കെ ഏറ്റുപിടിക്കാൻ കുറേ ഊള മാധ്യമങ്ങളും കുറേ ചൈന സന്തതികളും…
എടാ പൊട്ടൻമാരെ… സൂര്യനിൽ എങ്ങനെയാണ് ചൂടും ഊർജ്ജവും ഉണ്ടാകുന്നത് എന്നറിയാമോ… നുക്ലിയർ ഫ്യൂഷൻ എന്ന പ്രക്രിയയിലൂടെയാണ്… അതെന്താന്ന് അറിയാമോ… പറഞ്ഞു തരാം…
ന്യൂക്ലിയർ എനർജി രണ്ട് തരത്തിലാണ്… ന്യൂക്ലിയർ ഫിഷൻ, ന്യൂക്ലിയർ ഫ്യൂഷൻ…
ഒരു ഭാരമുള്ള ന്യൂക്ലിയസിനെ ന്യൂട്രോൺ എന്ന കോടാലി കൊണ്ട് പിളർക്കുമ്പോൾ അത്‌ ഭാരം കുറഞ്ഞ രണ്ട് ന്യൂക്ലിയസ്സുകൾ ആയി മാറും… അതിലെ ഒരു ഭാഗം എനർജി ആകും… അപ്പോൾ വേറെ രണ്ട് ന്യൂട്രോൺ കോടാലി ഉണ്ടാകും അത്‌ രണ്ടെണ്ണത്തിന്റെ കാര്യം തീരുമാനമാക്കും, അവിടെ നിന്ന് നാല് ന്യൂട്രോൺ ഉണ്ടാകും… അങ്ങനെയങ്ങനെ അതൊരു ചെയിൻ റിയാക്ഷൻ ആകും… അതൊരു വലിയ പൊട്ടിത്തെറിയിൽ കലാശിക്കും… അതാണ് ആറ്റം ബോംബ്… ഉണ്ടായിക്കൊണ്ടിരിക്കുന്ന ന്യൂട്രോണുകളെ പിടിച്ചെടുത്ത് നിയന്ത്രിച്ചാൽ ന്യൂക്ലിയർ ഫിഷനെ കൺട്രോൾ ചെയ്യാൻ പറ്റും.. അതാണ് ന്യൂക്ലിയർ റിയാക്റ്റർ…യുറെനിയം ആണ് റിയാക്ട്ടറിന്റെ ഇന്ധനം… ബോംബിൽ യുറെനിയവും പ്ലൂട്ടോണിയവും ഉപയോഗിക്കും…
റിയാക്റ്റർ എപ്പോൾ വേണമെങ്കിൽ ഓൺ ചെയ്യാം, ഓഫ് ചെയ്യാം.. പ്രവർത്തിപ്പിക്കാം…
മറ്റേത് ന്യൂക്ലിയർ ഫ്യൂഷൻ ആണ്… രണ്ട് ഹൈഡ്രജൻ ന്യൂക്ലിയാസുകളെ ഉരുക്കിച്ചേർത്തു ഒരു ഹീലിയം ന്യൂക്ലിയസ് ഉണ്ടാക്കും.. അപ്പോഴും അധികം വരുന്ന മാസ്സ് ഊർജ്ജമായി മാറും…ഈ ഉരുക്കലിന്, അഥവാ ഫ്യൂഷന് വൻ താപം വേണം… ഒരു ഫിഷൻ ചെയിൻ റിയാക്ഷൻ നടത്തി ആ ചൂടിലാണ് ഫ്യൂഷൻ നടത്തുന്നത്… അതുണ്ടാക്കുന്ന എനർജി വിവരിക്കാനാകില്ല, ഭീകരമാണത്.. ഹൈഡ്രജൻ ഇന്ധനമായത് കൊണ്ട് തന്നെ ഇതിന് ഹൈഡ്രജൻ ബോംബ് എന്നും, വൻ താപം ആവശ്യമായത് കൊണ്ട് തെർമോന്യൂക്ലിയർ പ്രക്രിയ എന്നും പറയും…
തെർമോന്യൂക്ലിയർ റിയാക്ഷൻ ഇന്ന് വരെ നിയന്ത്രിതമായി ചെയ്യാൻ കഴിഞ്ഞിട്ടില്ല… ബോംബുണ്ടാക്കാനല്ലാതെ മറ്റൊന്നും ഇതുവരെ അത്‌ കൊണ്ട് കഴിഞ്ഞിട്ടുമില്ല… കോൾഡ് ഫ്യൂഷൻ അഥവാ നിയന്ത്രിത ഫ്യൂഷൻ സാധ്യമായാൽ അന്നവർക്ക് നോബൽ സമ്മാനം ഉറപ്പാണ്… പ്രപഞ്ചത്തിൽ ഏറ്റവുമധികമുള്ള ഹൈഡ്രജൻ ഇന്ധനമാകുന്നത് കൊണ്ട് ഒരിക്കലും വറ്റാത്ത ഊർജ്ജവുമാകും..
ഇനി കാര്യത്തിലേക്ക് വരാം… സൂര്യനിലും നക്ഷത്രങ്ങളിലും നടക്കുന്നത് തെർമോന്യൂക്ലിയർ റിയാക്ഷൻ അഥവാ ന്യൂക്ലിയർ ഫ്യൂഷൻ ആണ്…ഫ്യൂഷന് മാത്രമേ ഇത്ര ഭീമമായ ഊർജ്ജം ഉണ്ടാക്കാൻ കഴിയൂ…
നിയന്ത്രിത ഫ്യൂഷൻ ഇന്നും ഒരു മരീചികയായി നിൽക്കുമ്പോൾ ചൈനക്കാരൻ അവിടെ സൂര്യനെക്കാൾ വലിയ ചൂട് ഉണ്ടാക്കി പോലും…എന്നാരാ പറഞ്ഞത്.. അവൻ തന്നെ… ആരങ്കിലും കണ്ടോ… ഏതെങ്കിലും സയൻസ് ജെര്നലിൽ പബ്ലീഷ് ചെയ്തോ… ലോകത്തിലെ ഏതെങ്കിലും എണ്ണപ്പെട്ട ന്യൂക്ലിയർ സംഘത്തിന് മുന്നിൽ തെളിയിച്ചോ… പിന്നെ..ആണ്ടി വല്യ അടിക്കാരനാണെന്നു ആണ്ടി തന്നെ പറഞ്ഞു…
ഇതിലും എത്രയോ ഭേദമായിരുന്നു രാമർ പിള്ളയുടെ പച്ചില പെട്രോൾ
അവനും അവന്റെ കൃത്രീമ സൂര്യനും…. തേങ്ങാക്കൊല….എന്നാണോ എന്റെ ഭഗവാനെ ഈ പ്രബുദ്ധമലയാളിക്ക് ബോധം വെയ്ക്കുന്നത്”

Related Articles

Latest Articles