ആർമി ഡോഗ് ‘സൂം‘ വിടവാങ്ങി.ഭീകരരുടെ വെടിയേറ്റ് 54 എഎഫ്‍വി ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു . ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സൂം വീരമൃത്യു വരിച്ചത്. ഇന്ന് രാവിലെ വരെ ചികിത്സയോട് പ്രതികരിച്ച സൂം പെട്ടെന്ന് അസ്വസ്ഥകൾ കാണിച്ചു തുടങ്ങുകയായിരുന്നു. കാശ്മീരിലെ അനന്ത്നാഗ് ജില്ലക്കടുത്ത് കൊക്കർനാഗിലെ താങ്പാവ ഗ്രാമത്തിൽ വെച്ചാണ് സൂമിന് പരിക്കേറ്റത്.
ആർമിയിലെ ഒരു കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്ന സൂം, പരിക്കേറ്റപ്പോൾ കശ്മീരിലെ അനന്ത്നാഗ് മേഖലയിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ആർമി ഉദ്യോഗസ്ഥരുടെ വാക്കുകൾ അനുസരിച്ച്, സൂമിന്റെ പിൻകാലിന് ഒടിവും മുഖത്ത് മുറിവേൽക്കുകയും ചെയ്‌തിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ച സൂം ചികിത്സയിൽ കഴിയുകയായിരുന്നു.

