Tuesday, September 22, 2026

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിൽ പുതിയ സംരംഭം; പേ ആന്‍ഡ് പാര്‍ക്കിന്റെ ഉദ്ഘാടനം ജൂലൈ 5 ന്

എറണാകുളം: സൈനിക ക്ഷേമ വകുപ്പിന്റെ തോപ്പുംപടി വില്ലേജിലുള്ള സ്ഥലത്ത് പേ ആന്‍ഡ് പാര്‍ക്കിന്റെ ഉദ്ഘാടനം ജൂലൈ അഞ്ചിന് വൈകിട്ട് നാലിന് എറണാകുളം വാര്‍ഡ് കൗണ്‍സിലര്‍ നിര്‍വഹിക്കും.

സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വകുപ്പ് ഡയറക്ടര്‍ ക്യാപ്റ്റന്‍ വിനോദ് മാത്യു, കെക്‌സോണ്‍ പ്രൊജക്ട് കണ്‍സല്‍ട്ടന്റ് ജോയിന്റ് സെക്രട്ടറി (റിട്ട) എ.ജി സന്തോഷ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വി.ജെ റീത്താമ്മ തുടങ്ങിയവര്‍ സംസാരിക്കും.

Related Articles

Latest Articles