Monday, April 29, 2024
spot_img

ഓസ്കാർ കമ്മറ്റിയിലേക്ക് സൂര്യയും; ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് താരം, ബോളിവുഡ് താരം കാജോളിനും ഓസ്‍കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം

തെന്നിന്ത്യന്‍ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാഡമി ഓഫ് മോഷന്‍ പിക്ചേഴ്‍സ് ആര്‍ട്‍സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാനാണ് ഇരുവർക്കും ക്ഷണം.

ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങള്‍ക്ക് വര്‍ഷം തോറും ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ട് ചെയ്യാനുള്ള അർഹതയുമുണ്ട്. സൂര്യ നായകനായ സൂരറൈ പോട്ര്‌ 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കാര്‍ എന്‍ട്രിയായിരുന്നു.

പുതിയ അംഗങ്ങളുടെ പട്ടിക അക്കാഡമി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സംവിധായികയായ റീമ കഗ്‍ടി, ഡോക്യുമെന്ററി സംവിധായകരായ സുഷ്‍മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ക്കും കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. റിന്റു തോമസ്, സുഷ്‍മിത് ഘോഷ് എന്നിവര്‍ സംവിധാനം ചെയ്‍ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‍കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.

ഇതിനകം തന്നെ അക്കാഡമിയുടെ ഭാഗമായുള്ള നിരവധി ഇന്ത്യക്കാരുണ്ട്. അമിതാഭ് ബച്ചന്‍, എ ആര്‍ റഹ്‍മാന്‍, വിദ്യാ ബാലന്‍, അലി ഫസല്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ തുടങ്ങിയവരാണ് നേരത്തേ തന്നെ ഓസ്കാർ കമ്മറ്റിയിലുള്ളത്.

Related Articles

Latest Articles