Monday, September 21, 2026

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. അപകടത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭദർവ-ചംബ അന്തർസംസ്ഥാന പാതയിലെ ഖാനി ടോപ്പിന് സമീപമാണ് അപകടം നടന്നത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്.

അതിർത്തിയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഹൈ ആൾട്ടിറ്റ്യൂഡ് പോസ്റ്റിലേക്ക് 17 സൈനികരുമായി പോവുകയായിരുന്നു ബുള്ളറ്റ് പ്രൂഫ് വാഹനം. അപകടവാർത്ത അറിഞ്ഞയുടൻ സൈന്യവും പോലീസും സംയുക്തമായി അതിവേഗത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാല് സൈനികരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റ ഒമ്പത് സൈനികരെ കൊക്കയിൽ നിന്ന് സാഹസികമായി പുറത്തെത്തിച്ചു. പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ സൈനികർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

Related Articles

Latest Articles