Sunday, May 12, 2024
spot_img

പ്രശസ്ത ചിത്രകാരന്‍ അച്യുതൻ കൂടല്ലൂർ അന്തരിച്ചു; ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെവെ ആണ് അന്ത്യം

ചെന്നൈ: പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍(77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കണ്ടംപററി ചിത്രരചനയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ചിത്രകാരനാണ് അച്യുതന്‍ കൂടല്ലൂര്‍. പാലക്കാട് ജില്ലയിലാണ് ജനനമെങ്കിലും താമസിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും തമിഴ്‌നാട് കേന്ദ്രമായിട്ടായിരുന്നു.

1945ൽ പാലക്കാട് കൂടല്ലൂരിൽ ജനിച്ച അച്യുതൻ ചിത്രകലയിലുള്ള അഭിനിവേശവുമായി 1965ൽ ചെന്നൈയിലെത്തി ചോഴമണ്ഡലിൽ അംഗമായി. സമകാലിക ചിത്രരചനയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹം നൽകി. എം ടി വാസുദേവന്‍ നായരുടെ മാടത്ത് തെക്കെപ്പാട്ട് തറവാട്ടിലെ അംഗമാണ്.

1988ല്‍ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1982-ല്‍ തമിഴ്‌നാട് ലളിതകലാ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 2017ൽ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.

Related Articles

Latest Articles