യുവനടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യയാണ് വധു. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അർജുൻ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം കാസനോവയിലൂടെയായിരുന്നു നടൻ അർജുന്റെ സിനിമ അരങ്ങേറ്റം. ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലെ വില്ലൻ വേഷവും ശ്രദ്ധ നേടിയിരുന്നു.
View this post on Instagram
വില്ലൻ വേഷത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും, പിന്നീട് സഹനടനായും താരം തിളങ്ങിയിരുന്നു. ഷൈലോക്ക്, മിസ്റ്റർ ഫ്രോഡ്, സുസുധി വാത്മീകം, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന മരക്കാർ അറബി കടലിന്റെ സിംഹമാണ് അർജുന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

