Wednesday, May 22, 2024
spot_img

അരുജാസിലെ കുട്ടികൾക്ക് ഇനി ഉപാധികളോടെ പരീക്ഷയെഴുതാം

കൊച്ചി: തോ​പ്പും​പ​ടി അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ സി ബി എസ്​ ഇ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി ഉത്തരവ്. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ്​ ഹൈകോടതി അനുമതി നല്‍കിയിരിക്കുന്നത്​. മാർച്ച് നാലിനാണ് ആദ്യ പരീക്ഷ. പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത് അന്തിമ വിധിക്ക് ശേഷമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

സ്കൂൾ നടത്തുന്നത് ഒരു വീട്ടിൽ ആണ്. അരൂജാസ്​ സ്കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന്​ സി ബി എസ്​ ഇ ഹൈകോടതിയെ അറിയിച്ചു. സി ബി എസ്​ ഇ സ്കൂളുകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരി​ന്റെ തെറ്റായ സമീപനമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. അരൂജാസിലെ സ്കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷക്ക്​ ഇരുത്താന്‍ ശ്രമിച്ച മൂന്നു സ്കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും സി ബി എസ് ഇ അറിയിച്ചു.

സി ​ബി എ​സ് ​ഇ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ കൊ​ച്ചി മൂ​ല​ങ്കു​ഴി അ​രൂ​ജാ​സ് സ്കൂ​ളി​ലെ 28 വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക്​​ ഫെ​ബ്രു​വ​രി 24, 26, 29 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ എ​ഴു​താന്‍ കഴിഞ്ഞിരുന്നില്ല. ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ അ​നു​മ​തി ന​ല്‍​ക​ണമെന്നാവശ്യപ്പെട്ട്​ വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Latest Articles