Monday, October 12, 2026

ജെയ്റ്റ്‌ലിക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ച് ലോകരാഷ്ട്രങ്ങൾ

ദില്ലി- ബ്രിട്ടന് വിലമതിക്കാനാകാത്ത വ്യക്തിത്വമാണ് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെന്ന് ഇന്ത്യൻ ബ്രീട്ടീഷ് ഹൈക്കമ്മീഷർ ഡൊമിനിക് ആസ്‌കിത്ത്. അദ്ദേഹത്തിന്‍റെ അഭാവം എല്ലാ രംഗങ്ങളിലും പ്രതിഫലിക്കും.ബ്രിട്ടനിലെ നിരവധി ആളുകൾക്ക് അദ്ദേഹം അമൂല്യ വ്യക്തിത്വമായിരുന്നു.ജെയ്റ്റ്‌ലിയുടെ വ്യക്തിത്വവും, അറിവുമെല്ലാം മഹത്തരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ അംബാസിഡർ ഡോ.റോണ മാൽക്ക, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ ആക്ടിങ്ങ് പ്രസിഡന്‍റ് സി.കെ.ഖന്ന എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.മികച്ച രാഷ്ട്രീയക്കാരനായിരുന്നു ജെയ്റ്റലിയെന്ന് റോണ മാൽക്ക അനുശോചിച്ചു. ഇസ്രായേലിലെ ആളുകളും ഭരണകൂടവും ജെയ്റ്റലിയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles