Wednesday, October 21, 2026

യുവമോർച്ച നേതാവിന്റെ കൊലപാതകം; മുഖ്യപ്രതി ഡിവൈഎഫ്ഐ യുണിറ്റ് സെക്രട്ടറി മിഥുൻ കീഴടങ്ങി

പാലക്കാട്: പാലക്കാട്ടെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ യുണിറ്റ് സെക്രട്ടറി മിഥുൻ കീഴടങ്ങി. പഴമ്പാലക്കോട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്തിലാണ് യുവമോർച്ച നേതാവായ അരുൺ കുമാർ മരിച്ചത്(Arun Kumar Murder In Palakkad).

കേസിൽ ആറ് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. പിടിയിലാകാനുണ്ടായിരുന്ന ഏഴാംപ്രതി ഡിവൈഎഫ്‌ഐ യൂണി‌റ്റ് സെക്രട്ടറി മിഥുനാണ് ഇന്ന് കീഴടങ്ങിയത്. അരുൺ കുമാറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കുകയും, ഗൂഢാലോചനയിൽ പങ്കാളിയുമാണ് മിഥുൻ. ഇയാൾ തരൂർ എംഎൽഎ പി.പി. സുമോദിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ബിജെപിയുൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles