Sunday, October 25, 2026

യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകം; പ്രധാന പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്

പാലക്കാട്: പാലക്കാട് തരൂരിൽ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകക്കേസിൽ പ്രധാന പ്രതിയെ കണ്ടെത്താനാവാതെ വലഞ്ഞ് പോലീസ്. കേസിൽ പ്രധാന പ്രതിയായ DYFI നേതാവ് മിഥുനെയാണ് പോലീസിനു പിടികൂടാൻ കഴിയാത്തത്. ഇയാൾ നിലവിൽ ഒളിവിലാണ്.

അരുൺ കുമാറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കുകയും, ഗൂഢാലോചനയിൽ പങ്കാളിയുമാണ് മിഥുൻ. ഇയാൾ തരൂർ എംഎൽഎ പി.പി. സുമോദിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

എന്നാൽ പ്രതിക്ക് സിപിഎം ഒളിത്താവളം ഒരുക്കുകയാണെന്ന് BJPആരോപിച്ചു. അതേസമയം പ്രതിയെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാണെന്നും പോലീസ് പറയുന്നു.

Related Articles

Latest Articles