Monday, January 12, 2026

മൂന്ന് വർഷത്തെ കഠിനാധ്വാനം: അരവിന്ദ് സ്വാമിയുടെ ‘കള്ളപാര്‍ട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നടനായി മാറിയ താരമാണ് അരവിന്ദ് സ്വാമി. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ 2018-ൽ ചിത്രീകരണം ആരംഭിച്ച അരവിന്ദ് സ്വാമി നായകനാവുന്ന ‘കള്ളപ്പാര്‍ട്ട്’ന്റെ വിശേഷങ്ങളാണ് എത്തുന്നത്. നിരവധി കാരണങ്ങൾ മൂലം നീണ്ടുപോയ ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൂപ്പർ താരം വിജയ് സേതുപതിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്.

പോസ്റ്ററിൽ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി കൈയിൽ ഒരു ഗ്രിപ്പ് ബാൻഡേജ് കെട്ടുന്ന അരവിന്ദ് സ്വാമിയേ ആണ് കാണിക്കുന്നത്. രാജപാണ്ടി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തില്‍ റെജിന കസാന്‍ഡ്രയാണ് നായിക. ശരണ്യ പൊന്‍വണ്ണന്‍, ആനന്ദ്‍രാജ്, ഹരീഷ് പേരടി, ബേബി മോണിക്ക എന്നിവര്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഒരു സാധാരണ നായികാ- നായകന്‍ സിനിമയല്ല ചിത്രമെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേ ചിത്രത്തില്‍ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles