Sunday, October 4, 2026

ഒവൈസിയുടെ വിദ്വേഷ പ്രസംഗം വിവാദത്തിൽ ;ഹിന്ദു വിശ്വാസ പ്രകാരമുള്ള ശാസ്ത്ര പൂജയ്ക്ക് നേരെ പരിഹാസം

മുംബൈ: ഹിന്ദു വിശ്വാസപ്രകാരമുള്ള ശാസ്ത്ര പൂജയെ പരിഹസിച്ച് മജ്‌ലിസ് ഇ ഇത്തെഹാദുല് മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാരീസിൽ റഫാൽ വിമാനം ഏറ്റുവാങ്ങിയപ്പോൾ നടത്തിയ ശാസ്ത്രപൂജയെയാണ് ഒവൈസി പരിഹസിച്ചത്. ശാസ്ത്രപൂജയിൽ മന്ത്രി രാജ്‌നാഥ്‌സിംഗ് നാരങ്ങ ഉപയോഗിച്ചതിനെയടക്കമാണ് ഒവൈസി പരിഹസിച്ചത്. ഒവൈസിയുടെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്.

”സർബത്തുണ്ടാക്കി ആളുകൾക്ക് നൽകാൻ നമ്മൾ ഉപയോഗിക്കുന്ന നാരങ്ങ അദ്ദേഹം പ്രാർത്ഥനയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നു”വെന്നായിരുന്നു അസദുദ്ദീന് ഒവൈസിയുടെ പ്രസ്താവന. മുംബൈയിൽ നടന്ന ഒരു യോഗത്തിലായിരുന്നു ഒവൈസിയുടെ വിദ്വേഷ പ്രസംഗം.ഒക്ടോബർ 21 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഒവൈസി മുംബൈയിലെത്തിയത്.

Related Articles

Latest Articles