Sunday, June 2, 2024
spot_img

അസമിലെ സ്‌കൂളില്‍ ഹിജാബ് നിര്‍ബന്ധമാക്കി അധ്യാപകന്‍; സംഭവം വിവാദമായതോടെ തീരുമാനം പിന്‍വലിച്ചു

ദിസ്പുര്‍: അസമിലെ കരിംഗഞ്ച് ജില്ലയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കണമെന്ന നിര്‍ബന്ധവുമായി സ്‌കൂള്‍ അധികൃതര്‍. സംഭവം വിവാദമായതാടെ തീരുമാനത്തില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ പിന്‍മാറുകയായിരുന്നു.

കനിഷൈലിലെ ഈസ്റ്റ് പോയിന്‍റ് പബ്ലിക് സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകന്‍ എ ബി ഹന്നന്‍ ആണ് തീരുമാനമെടുത്ത വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ”എന്‍റെ വിദ്യാര്‍ത്ഥികളെ ദുഷിച്ച കണ്ണുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും പെണ്‍കുട്ടികളുടെ മികച്ച വ്യക്തിത്വത്തിന് ഉടമകളാക്കുന്നതിനും കരിംഗഞ്ചിലെ ഈസ്റ്റ് പോയിന്‍റ് പബ്ലിക് സ്‌കൂളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും’ ഹിജാബ് ‘ധരിക്കുന്നത് നിര്‍ബന്ധമാക്കി,” എന്ന കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ സകൂള്‍ മതപരമായ സെമിനാരിയല്ലെന്ന് ആക്ഷേപിച്ച് പലരും രംഗത്തെത്തി.

മോശം പെരുമാറ്റക്കാരായ ആണ്‍കുട്ടികളില്‍ നിന്ന് രക്ഷിക്കാനാണ് പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയതെ അധ്യാപകനെ ഉദ്ധരിച്ച് ഒരു പ്രാദേശിക ഓണ്‍ലെന്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു . എല്ലാ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ അനുമതിയുണ്ടെങ്കിലും മുസ്ലീം വിഭാഗത്തിലെ കുട്ടികള്‍ മാത്രമാണ് സ്‌കൂളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റ് പോയിന്‍റ് പബ്ലിക് സ്‌കൂളിന് അസമിലെ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിന്‍റെ അംഗീകാരവുമുണ്ട്.

”ഈ ഘട്ടത്തില്‍, ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ 100% മുസ്ലിംകളാണ്, ഭാവിയില്‍ ഏതെങ്കിലും ഹിന്ദു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാല്‍ എന്തുചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും ഹന്നന്‍ പറഞ്ഞു. ഇസ്ലാമിക പഠനത്തെക്കുറിച്ച് ഒരു വിഷയമുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, ഹന്നന്‍റെ നീക്കത്തെ സ്‌കൂള്‍ ഭരണസമിതി പിന്തുണച്ചില്ലെന്നു മാത്രമല്ല യോഗത്തില്‍ ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു . ഇതേ തുടര്‍ന്ന് ‘ഹിജാബ്’ ധരിക്കുന്നത് സ്‌കൂളില്‍ നിര്‍ബന്ധമാക്കില്ലെന്ന് ഭരണസമിതി കൂട്ടായി തീരുമാനമെടുത്തു,

ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് അധ്യാപകനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.”ഹിജാബ്” ധരിച്ച ഫോട്ടോയോടൊപ്പം ഉള്ള തന്‍റെ കുറിപ്പ് പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്തി. സ്‌കൂള്‍ അധികൃതരും ഈ നീക്കത്തിന് മുന്നോട്ട് പോകാത്തതിനാല്‍, ‘ഹിജാബ്’ ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്നും സ്‌കൂളില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്നും ഹന്നന്‍ വ്യക്തമാക്കി

Related Articles

Latest Articles