Monday, May 6, 2024
spot_img

കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ കേന്ദ്രം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നാളെ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് യോഗം വിളിച്ചുചേര്‍ത്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ മന്ത്രി അവതരിപ്പിക്കും.

അതേസമയം വൈറസിന്റെ വ്യാപനശേഷി (ആർ വാല്യു) ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ നാലിലേക്ക് എത്തിയെന്നു മദ്രാസ് ഐഐടിയിലെ ഗവേഷകർ. ഡിസംബർ അവസാനവാരം രാജ്യത്ത് ആർ വാല്യു 2.69 ആയിരുന്നു. കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തിൽ പോലും 1.69 ആയിരുന്നു ആർ വാല്യു. വരുംദിവസങ്ങൾ നിർണായകമാണെന്നും നിയന്ത്രണ നടപടികൾ കർശനമാക്കിയാൽ ആർ വാല്യു വീണ്ടും കുറയ്ക്കാൻ കഴിയുമെന്നും മദ്രാസ് ഐഐടിയിലെ ഗണിതശാസ്ത്ര വകുപ്പ് അസിസ്റ്റന്റ് പ്രഫസറായ ഡോ. ജയന്ത് ഝാ വ്യക്തമാക്കി.

402 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യസഭയില്‍ നിയന്ത്രണമേര്‍പെടുത്തി. ജനുവരി നാലിനും എട്ടിനും ഇടയിലാണ് ഇത്രയും പേര്‍ പോസിറ്റീവായത്. ഒമിക്രോണ്‍ വൈറസാണോ എന്ന് അറിയുന്നതിനായി സാംപിളുകള്‍ ജീനോം സീക്വന്‍സിംഗിനായി അയച്ചിട്ടുണ്ട്.

Related Articles

Latest Articles