Tuesday, May 14, 2024
spot_img

ഏഷ്യൻ ഗെയിംസ് 2023; ഷൂട്ടിങ്ങിൽ മെടൽക്കൊയ്‌ത്ത്‌ തുടർന്ന് ഭാരതം; പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 വിഭാഗത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടി

ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനവും മെടൽക്കൊയ്‌ത്ത്‌ തുടർന്ന് ഭാരതം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 വിഭാഗത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടി. സ്വപ്‌നില്‍ കൗശല്‍, ഐശ്വര്യ പ്രതാപ് സിങ്, അഖില്‍ ഷിറാന്‍ സഖ്യമാണ് ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുത്തത്. 1769 പോയിന്റോടെയാണ് ഇന്ത്യയുടെ പുരുഷ ടീം സ്വര്‍ണ്ണം നേടിയത്.

അതേ സമയം, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടി. ഇഷ, ദിവ്യ, പലാക് സഖ്യമാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിക്കൊടുത്തത്. ഇതോടെ ഷൂട്ടിങ്ങില്‍ ഗംഭീര റെക്കോഡും ഇന്ത്യ നേടിയെടുത്തു. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യ കൂടുതല്‍ മെഡല്‍ നേടിയത് 2006ലെ ഗെയിംസിലായിരുന്നു. അന്ന് 14 മെഡലാണ് ഇന്ത്യ നേടിയത്. എന്നാല്‍ ഇത്തവണ ഷൂട്ടിങ്ങില്‍ 15 മെഡലുകള്‍ ഇതിനോടകം ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു.

Related Articles

Latest Articles