Wednesday, May 15, 2024
spot_img

ഏഷ്യാനെറ്റ് ഓഫീസിന് മുന്നില്‍ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ; വാക്കുകൾ ദുർവ്യാഖ്യാ നിച്ച് ഐഎന്‍ടിയുസി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഓഫീസിന് മുന്നിലേക്കുള്ള തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ. ഏഷ്യാനെറ്റ് ന്യൂസിന്റെ ഇന്നലത്തെ ന്യൂസ് അവർ (Asianet News hour discussion) ചർച്ചയിൽ സി പി എം പ്രതിനിധികളോട് ഉത്തരം മുട്ടുന്ന ചോദ്യങ്ങളായിരുന്നു മാധ്യമപ്രവർത്തകൻ വിനു ചോദിച്ചത്. ദ്വിദിന പണിമുടക്കിൽ ട്രേഡ് യൂണിയനുകളെ പ്രതിരോധത്തിലാക്കുന്ന ചർച്ചയായിരുന്നു വിനു നയിച്ചത്.

ഇതിന്റെ ദേഷ്യം തീർക്കാൻ വേണ്ടിയാണ്, ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാർച്ച് നടത്തുമെന്ന് യൂണിയനുകൾ പ്രഖ്യാപിച്ചത്. ചര്‍ച്ചയിലെ അവതാരകന്‍റെ അക്രമാഹ്വാനം അപലപനീയമാണെന്നും, കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണമെന്നുമാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചത്.

എളമരം കരിമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കി എന്ന് ദുർവ്യാഖ്യാനിച്ച് കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസിലേക്ക് തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്നത്. അതേസമയം ആ ചര്‍ച്ച കണ്ടിരുന്നവര്‍ക്ക് എല്ലാം അറിയുന്ന കാര്യമുണ്ട് വിനു വി ജോണ്‍ കരീമിനെ തല്ലാന്‍ ആഹ്വാനം ചെയ്തത് ആയിരുന്നില്ല. മറിച്ച്‌ തിരൂരില്‍ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് വിനു ചൂണ്ടിക്കാട്ടിത്. നേതാവിന്റെ കുടുംബത്തോടാണെങ്കില്‍ സമരക്കാര്‍ ഇങ്ങനെ ചെയ്യുമോ എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പോയിന്റ്.

Related Articles

Latest Articles