Saturday, May 18, 2024
spot_img

എസ് എഫ് ഐ ഭരണ പാർട്ടിക്ക് ഗുണ്ടാപ്പണി ചെയ്യുന്നു; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണം സഭയിൽ ആയുധമാക്കി പ്രതിപക്ഷം

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണം സഭയിൽ ആയുധമാക്കി പ്രതിപക്ഷം.ലഹരിക്കടത്ത് ഉൾപ്പടെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിച്ചു.ചാനൽ ചർച്ചയിലെ പരോക്ഷ വിമർശനം പോലും ഉൾക്കൊള്ളാനാകാത്ത അസഹിഷ്ണുതയാണ് സർക്കാരിനെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ വ്യക്തമാക്കി. എസ് എഫ് ഐ നേതൃത്വമാണ് അതിക്രമം നടത്തിയതെന്നും ലഹരിമാഫിയക്കെതിരെ വാർത്ത വരുമ്പോൾ എസ് എഫ് ഐ പ്രകോപിതരാകുന്നത് എന്തിനാണെന്നും വിഷ്ണുനാഥ്‌ ചോദിച്ചു.

എസ് എഫ് ഐ ഭരണ പാർട്ടിക്ക് ഗുണ്ടാപ്പണി ചെയ്യുന്നുവെന്നും ഇതേ ഗുണ്ടാപ്പടയല്ലേ രാഹുൽ ഗാന്ധിയുടെ ഓഫീസ് കയറി ആക്രമിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള ആക്രമണം ഇവിടുത്തെ മാദ്ധ്യമങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും വിഷ്ണുനാഥ് ആഞ്ഞടിച്ചു.

Related Articles

Latest Articles