Friday, October 30, 2026

പിജി സുരേഷ് കുമാറിനെതിരായ കെ സുരേന്ദ്രന്റെ ആരോപണങ്ങൾ തള്ളി ഏഷ്യാനെറ്റ് ന്യൂസ് ! എക്സിക്യുട്ടീവ് ചെയര്‍മാൻ രാജേഷ് കൽറയുടെ പ്രസ്താവന പുറത്ത്

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്റ‍ര്‍ പിജി സുരേഷ് കുമാറിനെതിരായ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണത്തിൽ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാൻ രാജേഷ് കൽറ. കഴിഞ്ഞ ദിവസം ബിജെപി നേതാവ് കോൺഗ്രസിൽ ചേര്‍ന്നതിൽ പിജി സുരേഷ് കുമാര്‍ കോൺഗ്രസ് നേതാക്കളുമായി ഒത്തുകളിച്ചെന്ന ആരോപണമാണ് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പങ്കുവച്ച സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഉന്നയിച്ചിരുന്നത്.

ആരോപണം തെറ്റാണെന്നും മാദ്ധ്യമപ്രവര്‍ത്തന മികവിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെ സംഭവിച്ചതെന്നുമാണ് രാജേഷ് കൽറേയുടെ പ്രതികരണം.

“സഹപ്രവർത്തകൻ പിജിക്ക് കൃത്യസമയത്ത് വലിയ വാര്‍ത്ത ബ്രേക്ക് ചെയ്യാൻ സാധിച്ചു. അത്തരമൊരു വലിയ വാര്‍ത്ത ബ്രേക്ക് ചെയ്യാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. രാജ്യത്ത് ഏറ്റവും പ്രൊഫഷണലും നിർഭയവുമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് റൂമിൽ അംഗമെന്ന നിലയിൽ സുരേഷ് കുമാർ തന്റെ ജോലി മാത്രമാണ് ചെയ്തത്”- രാജേഷ് കൽറ പ്രസ്താവനയിലൂടെ അവകാശപ്പെട്ടു .

Related Articles

Latest Articles