Tuesday, May 14, 2024
spot_img

പ്രണയത്തിന് വേണ്ടി ഒരു കടുംകൈ; എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച് പ്രണയം തെളിയിച്ച് കാമുകി

അസം: പ്രണയത്തിന് വേണ്ടി ജീവൻ വരെ തെജിക്കുന്ന പെൺകുട്ടികൾ ഈ ലോകത്ത് ഏറെയാണ്. ഇപ്പോഴിതാ സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രണയം പ്രകടിപ്പിച്ച ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. യഥാർത്ഥ ജീവിതത്തിലും പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തിക്ക് ഉദാഹരണമാണിത്.

എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ചാണ് പെൺകുട്ടി തൻ്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം. ഹാജോയിലെ സത്തോളയിൽ നിന്നുള്ള യുവാവ് ഫേസ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്. വെറും 3 കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. ഇവർ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കൾ തിരികെ കൊണ്ടുവന്നു.

പക്ഷെ ഇത്തവണ, എല്ലാവരെയും ഞെട്ടിക്കുന്ന പ്രവർത്തിയാണ് പെൺകുട്ടി ചെയ്തത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles