Tuesday, May 7, 2024
spot_img

ഡിസ്ട്രസ് മാനേജ്മെൻറ് കളക്ടീവിൻ്റെ രണ്ടാമത് വാർഷിക സമ്മേളനം ആഘോഷിച്ചു; ഡി എം സി യുടെ പത്ത് പുതിയ ചാപ്റ്ററുകൾക്ക് തുടക്കം കുറിച്ചു

ദില്ലി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെൻറ് കലക്ടീവ് (DMC) എന്ന പ്രമുഖ സംഘടനയുടെ രണ്ടാമത് വാർഷിക ആഘോഷങ്ങൾ 2022 ആഗസ്റ്റ് 7 ന് ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ സൗത്ത് ദില്ലി ലാജ് പത്ത് നഗറിലുള്ള ബൽവന്ദ് റായ് മെഹത്താ വിദ്യാഭവൻ ഒഡിറ്റോറിയത്തിൽ ( ലാജ് പത്ത് ഭവൻ) വെച്ച് നടന്നു. പ്രൗഢ ഗംഭീരമായ ചടങ്ങുകൾ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

സംഘടനയുടെ ചെയർപേഴ്സൺ അഡ്വ. ദീപാ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിശിഷ്ടാതിഥികളായ അംബാസിഡർ ടി പി ശ്രീനിവാസൻ, സ്വാമി ഗുരു രത്നം ജ്ഞാന തപസി, സ്വാമി സച്ചിദാനന്ദമൂർത്തി എന്നിവർ ചേർന്ന് തിരിതെളിച്ച് യോഗം ഉത്ഘാടനം ചെയ്തു. മുൻ അംബാസിഡർ കെ പി ഫാബിയൻ, ഡോ. എ വി അനൂപ്, ഗ്ലോബൽ & ദില്ലി എൻ എസ് എസ് പ്രസിഡൻ്റ് എം കെ ജി പിള്ള, തുടങ്ങി രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു.

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഡി എം സി യുടെ പത്ത് പുതിയ ചാപ്റ്ററുകൾക്കു കൂടി തുടക്കം കുറിക്കുന്നുവെന്ന് യോഗത്തിൽ ഗ്ലോബൽ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് വ്യക്തമാക്കി.
.
നിലവിലുള്ള യു കെ, യു എസ് എ, കാനഡ, അബുദാബി, ദുബായ്, ഒമാൻ, കുവൈറ്റ്, ഫ്രാൻസ്,സൗദി, ബഹ്റിൻ എന്നീ രാജ്യങ്ങൾക്ക് പുറമെ ഓസ്ട്രേലിയ, യമൻ, ഉക്രൈൻ, പോളണ്ട്, മലേഷ്യ, ജർമനി എന്നീ രാജ്യങ്ങളിലും ഡിഎംസി ചാപ്റ്ററുകൾ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

ജീവ കാരുണ്യ , കലാ സാംസ്കാരിക, പൊതു പ്രവർത്തന മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ശ്രീ. ചന്ദ്രൻ (DMA മുൻ പ്രസിഡൻ്റ്), M S ജയിൻ (സാമൂഹിക പ്രവർത്തകൻ), അനിൽ TK (BPD കേരള), ഫ്രാൻസിസ് കൈതാരത്ത് (ബഹ്റെൻ മീഡിയ സിറ്റി), ഷാജു പി മത്തായി ( സാമൂഹിക പ്രവർത്തനം), നെൽസൺ വർഗീസ് ( ജീവകാരുണ്യ പ്രവർത്തനം), ജയരാജ് നായർ (പൊതു പ്രവർത്തനം) കലാ സാംസ്കാരിക രംഗത്തെ പ്രമുഖരായ ബാലകൃഷ്ണ മാരാർ, സുമേഷ് കളരി ഗുരുക്കൾ, ഗുരു R V ത്യാഗരാജൻ, എന്നിവരെയും പൊന്നാടയും, ഫലകവും നൽകി ആദരിച്ചു.

 

നിർദ്ദനരായ പത്ത് കുടുംബങ്ങൾക്ക് ജീവനോപാതി കണ്ടെത്തുവാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ലക്ഷം രൂപ നൽകിയുള്ള ചാരിറ്റി പദ്ധതിയുടെ ഉത്ഘാടനവും ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സുരേഷ് നായർ പ്രഖ്യാപിച്ചു. മാനവ സേവ മാധവ സേവക്കുള്ള 25000 രൂപയുടെ ക്യാഷ് അവാർഡും, ഫലകവുമടങ്ങിയ DMC യുടെ സ്പർശ് അവാർഡ് ബ്രഡ് നോയിഡക്ക് വേണ്ടി ഫാ ജോസനും കൂട്ടരും ഏറ്റുവാങ്ങി.

DMC ജനറൽ സെക്രട്ടറി ഫാ. ഷിജു ജോർജ്ജ് സ്വാഗതവും, ജോ. സെക്രട്ടറി നെൽസൺ വർഗീസ് എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി. തുടർന്നു നടന്ന കലാപരിപാടികളിൽ വിഷ്ണുപ്രിയ നാട്യാലയ, ത്യാഗരാജ സെൻ്റർ ഫോർ മ്യൂസിക്, എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്ത വിരുന്ന്, സുമേഷ് കളരി ഗുരുക്കളുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ കളരിപ്പയറ്റ്, അജികുമാർ മേടയിലിൻ്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച ഗാനസന്ധ്യയും, പ്രേക്ഷകർക്ക് നയന മനോഹരവുമായ കലാസന്ധ്യ ഒരുക്കി.

Related Articles

Latest Articles