അസം: അസം പൊലീസ് (Police) അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത്ത് അലിയെയാണ് പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് ഇയാൾ.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം മലപ്പുറത്ത് ഒളിച്ച് താമസിക്കവേയാണ് പ്രതികളെ പിടികൂടിയത്. ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കേരളത്തില്‍ ഉണ്ടെന്ന് അസാം പോലീസ് അറിയുന്നത്. ഇയാളെ കൊണ്ടുപോകാനായി അസം പൊലീസ് കേരളത്തിലെത്തിയിട്ടുണ്ട്.

