Tuesday, May 7, 2024
spot_img

നിയമസഭാ കയ്യാങ്കളിക്കേസ്;മന്ത്രി വി. ശിവൻകുട്ടി അടക്കം എല്ലാ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജിഎം കോടതിയുടെ നിർദ്ദേശം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി. ശിവൻകുട്ടി, കെടി ജലീൽ, ഇപി ജയരാജൻ അടക്കമുള്ള പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി. സെപ്തംബർ 14ന് നേരിട്ടെത്തണമെന്നാണ് തിരുവനന്തപുരം സിജിഎം കോടതിയുടെ നിർദ്ദേശം. ഹാജരാകാനുള്ള അവസാന അവസരമാണെന്നും കോടതി പ്രതികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്ത ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തിയെന്നതാണ് ഇവർക്കെതിരായ കേസ്. 2.20 ലക്ഷം രൂപയുടെ നാശനഷ്ടം അന്നുണ്ടായി.

കേസ് നിലവിൽ കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് കേസിലെ പ്രതികളോട് ഹാജരാകാൻ നിർദ്ദേശം നൽകിയത്. നിരവധി തവണ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളോട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് ഇവർ ഹാജരായിരുന്നില്ല. തുടർന്നാണ് സെപ്തംബർ 14ന് അന്തിമ അവസരം കോടതി നൽകിയത്.

Related Articles

Latest Articles