ദില്ലി: 28,000 കോടി രൂപയുടെ ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.സ്വാം ഡ്രോണുകള്‍, ക്ലോസ്-ക്വാര്‍ട്ടേഴ്സ് ബാറ്റില്‍ കാര്‍ബൈനുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ എന്നിവയും വാങ്ങുന്ന പ്രതിരോധ വസ്തുക്കളില്‍പ്പെടുന്നു. ഇന്ത്യയുടെ മൂന്ന് സൈനിക വിഭാഗത്തിനും സ്വാം ഡ്രോണുകള്‍ ആവശ്യമാണ്. നൂറുകണക്കിന് ചെറിയ ഡ്രോണുകള്‍ ഒരേസമയം വ്യത്യസ്ത ലക്ഷ്യങ്ങളെ ആക്രമിക്കുന്നു.
ആയുധങ്ങളും ക്യാമറകളും ഉപയോഗിച്ച് ശത്രുവിന്റെ പ്രദേശത്തേക്ക് കടന്നുകയറാന്‍ ഡ്രോണുകള്‍ക്ക് കഴിയും. നിരീക്ഷണത്തിനും ഏതുതരം ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനും ഡ്രോണുകള്‍ ഉപയുക്തമാണ്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് സ്വാം ഡ്രോണുകള്‍ പറത്തുന്നത്.
ഒരു കമ്പ്യൂട്ടറില്‍ നിന്ന് നൂറുകണക്കിന് ഡ്രോണുകളെ നിയന്ത്രിക്കാനാകും. ലോകത്തിലെ ഏത് റഡാറിനെയും വ്യോമ പ്രതിരോധ സംവിധാനത്തെയും കബളിപ്പിക്കാന്‍ ഇവയ്ക്ക് കഴിവുണ്ടെന്നതാണ് പ്രത്യേകത. അതായത്, ആക്രമണം നടന്നുകഴിഞ്ഞിട്ട് മാത്രമേ ഇവയുടെ സാന്നിധ്യം തിരിച്ചറിയാനാകൂ. പക്ഷിക്കൂട്ടം പോലെ പറന്നു വന്ന് ദൗത്യം നിറവേറ്റി മടങ്ങുമെന്ന് അറിയാന്‍ കഴിഞ്ഞത്

