Monday, September 21, 2026

അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല !പൂർണ്ണ അംഗത്വം വേണമെന്ന് പി വി അൻവർ !നിലമ്പൂരിൽ യുഡിഎഫ് വെട്ടിൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വീണ്ടും വെട്ടിലാക്കി പിവി അൻവർ. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് നീക്കം. സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗ തീരുമാനം തള്ളിയ അൻവർ അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമുള്ള ശാഠ്യത്തിലാണ്.

നിലമ്പൂരിൽ വിജയം പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ്, എൽഡിഎഫ് സ്ഥാനാർത്ഥിയായി നിലമ്പൂരുകാരൻ തന്നെയായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ തൃപ്പൂണിത്തുറ എംഎൽഎയുമായ എം.സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പരാജയഭീതി മണക്കുകയാണ്. അൻവർ കൂടി മത്സര രംഗത്തിറങ്ങിയാൽ അത് യുഡിഎഫിന് തിരിച്ചടിയാകും

തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോൾ സാധ്യമല്ലെന്ന് കോൺഗ്രസ് നേതാക്കൾ യോഗത്തെ അറിയിച്ചു.

Related Articles

Latest Articles