Friday, January 9, 2026

പ്രണയബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ സഹായമാവശ്യപ്പെട്ട് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച ജോത്സ്യന്‍ പിടിയില്‍; സംഭവം കൊല്ലത്ത്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ജോത്സ്യനെ പിടികൂടി. പൂതക്കുളം സ്വദേശി വിജയകുമാര്‍ എന്ന ബാബുവാണ് അറസ്റ്റിലായത്. കൊല്ലം പരവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് ജോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായമാവശ്യപ്പെട്ട് സമീപിച്ച ജോത്സ്യന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതോടെ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

മാത്രമല്ല ഇയാൾ ഒപ്പമെത്തിയ അമ്മയെ മാറ്റി നിര്‍ത്തിയശേഷം കുട്ടിയ്ക്ക് ചരട് ജപിച്ച് കെട്ടുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജോത്സ്യനെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles