Sunday, October 18, 2026

അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിന്റെ തലവൻ അബു ഇബ്രാഹിം കൊല്ലപ്പെട്ടു; പുതിയ തലവനായി അബു ഹസൻ അൽ-ഹാഷിമി

ബാഗ്ദാദ്: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിന്റെ മുൻ തലവൻ അബു ഇബ്രാഹിം കൊല്ലപ്പെട്ടതായി റിപ്പോർട്ട്(ISIS confirms death of its leader, names new chief). 2019 മുതൽ ഐസിനെ നയിച്ചിരുന്നത് അബു ഇബ്രാഹിം അൽ-ഖുറാഷിയായിരുന്നു. ഐഎസ്‌ഐഎസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

അബു ഹസൻ അൽ-ഹാഷിമി അൽ-ഖുറാഷിയാണ് ഐഎസിന്റെ പുതിയ തലവൻ. ഐഎസ് ഭീകര സംഘടനയായി നിലവിൽ വന്നതിന് ശേഷമുള്ള മൂന്നാമത്തെ തലവനായിരുന്നു ഖുറാഷി.
‘വിശ്വാസികളുടേയും മുസ്ലീങ്ങളുടെ ഖലീഫയ്‌ക്കും മുകളിലുള്ള അമീറെന്ന നിലയിൽ അബു ഹസൻ അൽ ഹാഷിമി അൽ ഖുറാഷിയോട് കൂറ് പുലർത്തുമെന്ന് ഐഎസ് ഭീകരർ പ്രതിജ്ഞ എടുത്തതായും ഭീകരർ തന്നെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു.

അതേസമയം ലോകമൊട്ടാകെ ഭീകരരെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ പോലുള്ള രാഷ്ട്രങ്ങളെ കൂട്ടുപിടിച്ച് ഐഎസ് വളരുകയാണ്. പല രാജ്യങ്ങളിലും ഐഎസ് ഇപ്പോഴും ആക്രമണ പദ്ധതികൾ നടത്താൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles