Monday, April 29, 2024
spot_img

കോവിഡിനെ പിഴുതെറിഞ്ഞ് ഭാരതം: പ്രതിദിന കേസുകൾ അയ്യായിരത്തിൽ താഴെ; രോഗമുക്തി നിരക്കിൽ വർധനവ്

ദില്ലി: കോവിഡിനെ വേരോടെ പിഴുതെറിഞ്ഞ് ഭാരതം( Covid Updates). പ്രതിദിന കേസുകൾ അയ്യായിരത്തിൽ താഴെയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,194 കേസുകൾ മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
അതേസമയം 255 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,15,714 ആയി. നിലവിൽ അരലക്ഷത്തിൽ താഴെ സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. 20 ലക്ഷത്തിനടുത്തെത്തിയ സജീവ രോഗികളാണ് 45,000ത്തിൽ താഴെയെത്തിയത്.

നിലവിൽ 42,219 പേർ രാജ്യത്ത് ചികിത്സയിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 6,208 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 4.24 കോടി കവിഞ്ഞു. രോഗമുക്തി നിരക്ക് 98.7 ശതമാനമായി. വാക്സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 179.72 കോടി വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു.

സംസ്ഥാനങ്ങളിലും രോഗബാധ കുറയുകയാണ്. കേരളത്തില്‍ ഇന്നലെ 1426 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍ 57, പാലക്കാട് 51, വയനാട് 50, മലപ്പുറം 45, കാസര്‍ഗോഡ് 12 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles