Tuesday, September 22, 2026

ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചു;പ്രതിയായ മരുമകളെ പിടികൂടി പോലീസ്

തിരുവനന്തപുരം : ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച പ്രതിയായ മരുമകൾ പൊലീസ് പിടിയിൽ.സുകന്യ ( 36 ) യാണ് പോലീസിന്റെ പിടിയിലായത്.ബാലരാമപുരം സ്വദേശി വാസന്തി (63) യെയാണ് മകൻ്റെ ഭാര്യ സുകന്യ മുഖം മൂടി ധരിച്ച് അക്രമിച്ചത്. രണ്ടാമത്തെ മകൻ രതീഷ് കുമാറിൻ്റെ ഭാര്യയാണ് സുകന്യ.

മദ്യപാനിയായ രതീഷ് കുമാര്‍ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നത് അമ്മയാണ് എന്ന് ആരോപിച്ചാണ് മരുമകള്‍ പതിയിരുന്ന് അമ്മായി അമ്മയുടെ കാൽ തല്ലിയൊടിച്ചത്. ആദ്യം തലയ്ക്കാണ് അടിച്ചത്.പിന്നീട് താഴെ വീണ വയോധികയുടെ കാല്‍ കമ്പിപ്പാര കൊണ്ട് അടിച്ചൊടിച്ച് മർദ്ദിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്കും മാറ്റി. കാലിലെ എല്ല് പൊട്ടിമാറിയ വാസന്തിക്ക് ശസ്ത്രക്രിയ നടത്തി.

Related Articles

Latest Articles