Sunday, May 5, 2024
spot_img

കോഴിക്കോട് എംഎസ്എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തി;അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സ്ഥാപിച്ച എംഎസ്എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. പ്രദേശ വാസിയാണ് സംഭവം ആദ്യം കണ്ടത്.,ശേഷം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തുകയും അടിവസ്ത്രം നീക്കം ചെയ്യുകയും ചെയ്തു.

സംഭവത്തിനു പിന്നിൽ ആരാണെന്ന് ഇത് വരെയും വ്യക്തമായിട്ടില്ല.സംഭവത്തിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് എംഎസ്എഫ് കമ്മറ്റി നാദാപുരം പൊലീസിൽ പരാതി നൽകി.

Related Articles

Latest Articles