Monday, May 6, 2024
spot_img

അടുത്ത തവണയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നത് ധോണി;സുപ്രധാന സൂചന നല്‍കി സിഇഒ കാശി വിശ്വനാഥന്‍

ചെന്നൈ: കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചിരുന്നത് എന്നാല്‍ രവീന്ദ്ര ജഡേജയായിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ജഡേജയ്ക്ക് നായകസ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു. എം എസ് ധോണി വീണ്ടും ക്യാപ്റ്റനാവുകയായിരുന്നു. അപ്പോഴേക്കും ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും അസ്ഥാനത്തായിരുന്നു. ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. ജഡേജ ഇനി സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഫ്രാഞ്ചൈസിക്കൊപ്പമുളള ചിത്രങ്ങളെല്ലാം ജഡേജ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കുകയും ചെയ്തു.

ഇതിനിടെ അടുത്ത സീസണില്‍ ആര് ടീമിനെ നയിക്കുമെന്ന ചോദ്യമുയര്‍ന്നു. ടീമിനൊപ്പം ഉണ്ടാവുമെന്ന സൂചന കഴിഞ്ഞ സീസണില്‍ തന്നെ ധോണി നല്‍കിയിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ സുപ്രധാന സൂചന നല്‍കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. അടുത്തവര്‍ഷവും ധോണി നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ”ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. വരും സീസണില്‍ നായകസ്ഥാനത്ത് മാറ്റമുണ്ടാവുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല.” കാശി വ്യക്തമാക്കി.

Related Articles

Latest Articles