ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന ഇന്ത്യക്കാരെ ഖാലിസ്ഥാൻ‍ വാദികള്‍ ആക്രമിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ ഇന്ത്യക്കാരെ ആക്രമിച്ചത്.

ഇന്ത്യന്‍ ഹൈക്കമീഷന് മുന്നില്‍ വിസ സംബന്ധിച്ച് കാര്യങ്ങള്‍ക്ക് വേണ്ടി വന്ന ഇന്ത്യക്കാരെയാണ് ഖാലിസ്ഥാൻ‍ വാദികള്‍ ആക്രമിച്ചത്. ‘നരാ-എ-തക്ബീര്‍’ എന്നും ‘അള്ളാഹു അക്ബര്‍’ എന്നും ഇവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ഇവരുടെ പക്കല്‍ ഖാലിസ്ഥാൻ‍ പതാകകളുമുണ്ടായിരുന്നു.

ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിനെതിരെയായിരിക്കും ഇവര്‍ ഇന്ത്യക്കാരെ ആക്രമിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.